ഇന്ത്യയില്‍ പുതിയ റൂമിയോണ്‍ ഇ-സിഎന്‍ജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. റീബ്രാന്‍ഡഡ് മാരുതി സുസുക്കി എര്‍ട്ടിഗയാണ് ടൊയോട്ട റൂമിയോണ്‍. വാഹനം അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ സിഎന്‍ജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റുമിയണിന് കരുത്തേകുന്നത്, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ ലഭ്യമാണ്. 10.29 ലക്ഷം രൂപ മുതലാണ് ടൊയോട്ട റൂമിയോണിന്റെ എക്സ് ഷോറൂം വില. നിലവിലെ ഡിമാന്‍ഡിന്റെ ഫലമായി നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കള്‍ക്കുള്ള അസൗകര്യം ഒഴിവാക്കാനാണ് ഇ-സിഎന്‍ജി ഓപ്ഷന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് കമ്പനി അറിയിച്ചു. റൂമിയോണിന്റെ പെട്രോള്‍ (നിയോഡ്രൈവ്) വകഭേദങ്ങള്‍ക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് തുടരും. റൂമിയോണിന്റെ അടിസ്ഥാന വേരിയന്റ് 10.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു, കൂടാതെ അതിന്റെ മുന്‍നിര മോഡലിന് 13.68 ലക്ഷം രൂപ വരെ ഉയരുന്നു. എസ് എംടി (പെട്രോള്‍), എസ് എടി (പെട്രോള്‍), ജി എംടി (പെട്രോള്‍), വി എംടി (പെട്രോള്‍), വി എടി (പെട്രോള്‍), എസ് എംടി (സിഎന്‍ജി) എന്നിവ ഉള്‍പ്പെടുന്ന ആറ് വ്യത്യസ്ത ഗ്രേഡുകളില്‍ ഇത് ലഭ്യമാണ്.