പുതിയ കിയ സോനെറ്റ് അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് അവതരിപ്പിക്കും. 2020 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയതിന് ശേഷം സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവിക്ക് ലഭിക്കുന്ന ആദ്യത്തെ സുപ്രധാന അപ്ഡേറ്റാണിത്. മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്സണ്‍, ഹ്യൂണ്ടായ് വെന്യു, മഹീന്ദ്ര എക്സ്യുവി300 എന്നിവയുമായാണ് കിയ സോനെറ്റ് വിപണിയില്‍ മത്സരിക്കുക. സെല്‍റ്റോസിനൊപ്പം കിയയുടെ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന മോഡലാണ് സോനെറ്റ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യഥാക്രമം 4245 യൂണിറ്റുകളും 4120 യൂണിറ്റുകളും സോനെറ്റ് മൊത്തവ്യാപാരം രേഖപ്പെടുത്തി. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ വാഹനത്തിന്റെ ശരാശരി പ്രതിമാസ വോളിയമായ 7,841 യൂണിറ്റിനേക്കാള്‍ വളരെ താഴെയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ ഏറ്റവും ഫീച്ചര്‍-ലോഡഡ് മോഡലുകളിലൊന്നാണ് സോനെറ്റ്. ഇത് ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 7.79 ലക്ഷം മുതല്‍ 14.89 രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള സോനെറ്റ്, കോംപാക്റ്റ് എസ്യുവി സെഗ്മെന്റില്‍ പണത്തിന് ഏറ്റവും മൂല്യം നല്‍കുന്ന മോഡലുകളില്‍ ഒന്നാണ്. പുതിയ അപ്ഡേറ്റിലും കമ്പനി ഈ സവിശേഷത തുടര്‍ന്നേക്കും എന്ന് തന്നെയാണ് പ്രതീക്ഷ.