സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിച്ചു എന്ന് സി എ ജി റിപ്പോർട്ട്. നിർബന്ധിത സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതികൾക്കെതിരെയും സിഎജി വിമർശനം ഉയർത്തിയിട്ടുണ്ട്. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായും, ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച് സിഎജിയുടെ വിമർശനം
