നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. നെക്സോണിന് 8.09 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോള്‍ മോഡലിന് 8.09 ലക്ഷം രൂപ മുതല്‍ 12.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയുമാണ് വില. ഇലക്ട്രിക് പതിപ്പ് മീഡിയം റേഞ്ച്, ലോങ് റേഞ്ച് പതിപ്പുകളില്‍ ലഭിക്കും. മീഡിയം റേഞ്ചിന് 14.74 ലക്ഷം രൂപ മുതല്‍ 17.84 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 18.19 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം രൂപ വരെയുമാണ് വില. അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തുന്ന വാഹനങ്ങളുടെ ബുക്കിങ് ടാറ്റ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പെട്രോള്‍ പതിപ്പില്‍ 120 ബിഎച്ച്പി, 170 എന്‍എം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 115എച്ച്പി, 115 ബിഎച്ച്പി, 160എന്‍എം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. പ്രൈം, മാക്സ് എന്നീ പേരുകള്‍ ഉപേക്ഷിച്ച് മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ പേരുകളാണ് ഇലക്ട്രിക് പതിപ്പിന് നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 12 കിലോമീറ്റര്‍ റേഞ്ച് വര്‍ധിച്ചിട്ടുണ്ട്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിധി. ഐപി67 പ്രൊട്ടക്ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും. 7.2 കിലോവാട്ട് എസി ചാര്‍ജറുമുണ്ട്.