കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് കണ്ടെത്തി.പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. അതോടൊപ്പം നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും.
മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
