ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുതിയൊരു ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ടെക്നോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെക്നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ എഡിഷനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോ സ്പാര്‍ക്ക് 10 പ്രോ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ടെക്നോ മൂണ്‍ എക്സ്പ്ലോറര്‍ എഡിഷനും എത്തുന്നത്. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡോട്ട്-ഇന്‍ ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 270 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി66 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 50 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ പിന്നിലും, 32 മെഗാപിക്സല്‍ ക്യാമറ മുന്നിലും സജ്ജീകരിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ എത്തുന്ന ടെക്നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ 11,999 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.