പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിഷൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ലീഡ് കുത്തനെ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. നിലവിൽ 15131 വോട്ടിന് ചാണ്ടി ഉമ്മൻ ലീഡ് നേടിയിട്ടുണ്ട്.ഉമ്മൻ ചാണ്ടിയുടെ വലിയ കട്ടൌട്ടുമായി പ്രവർത്തകരെത്തി ആഘോഷം തുടങ്ങി കഴിഞ്ഞു.72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് എൽഡിഎഫും പറഞ്ഞിരുന്നു.