ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റിലെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. കമ്പനി കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലും കയറ്റുമതി ചെയ്തതും ഉള്‍പ്പെടെ 345,848 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് കമ്പനിയുടെ വാര്‍ഷിക വില്‍പ്പനയില്‍ നാല് ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന കഴിഞ്ഞ മാസം 332,110 യൂണിറ്റായിരുന്നു, 2022 ഓഗസ്റ്റില്‍ വിറ്റ 315,539 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ ടിവിഎസ് ഐക്യൂബ് ഓഗസ്റ്റില്‍ അതിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയും രേഖപ്പെടുത്തി. 2022 ഓഗസ്റ്റില്‍ വിറ്റ 239,325 യൂണിറ്റുകളില്‍ നിന്ന് 2023 ഓഗസ്റ്റില്‍ ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന ഏഴ് ശതമാനം വര്‍ധിച്ച് 256,619 യൂണിറ്റിലെത്തി. 2023 ഓഗസ്റ്റില്‍ 23,887 യൂണിറ്റുകള്‍ വിറ്റഴിച്ച് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേടിയതായും ടിവിഎസ് അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 4,418 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വോളിയത്തില്‍ 440 ശതമാനം വര്‍ദ്ധനവാണിത്.