ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇരുചക്രവാഹന ഉപസ്ഥാപനമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയ്ക്ക് വന്‍ വില്‍പ്പന വളര്‍ച്ച. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 30 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. മൊത്തത്തില്‍ 103,336 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ വിറ്റ 83,045 യൂണിറ്റുകളും ആഗോളതലത്തില്‍ കയറ്റുമതി ചെയ്ത 20,291 യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പന കണക്കായി മാറി. ആക്‌സസ് 125ന്റെ ഉല്‍പ്പാദനം അമ്പത് ലക്ഷം തികിഞ്ഞു എന്ന നാഴികക്കല്ലും കമ്പനി അടുത്തിടെ സ്വന്തമാക്കിയിരുന്നു. 2023 ജൂലൈയിലും സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മികച്ച വില്‍പ്പന നേടിയിരുന്നു. 1,07,836 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് 2023 ജൂലായില്‍ ലഭിച്ചത്. ഒരു ലക്ഷത്തിലധികം പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ കണക്കില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 80,309 യൂണിറ്റുകളും 2023 ജൂലൈയില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്ത 27,527 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ച് ഏകദേശം 41.5 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച കമ്പനിക്ക് ലഭിച്ചു.