മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണയായി. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം.അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഗർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.
സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും
