2021 നവംബറില്‍ അരങ്ങേറ്റം കുറിച്ച ടൈഗര്‍ 1200 ശ്രേണിയ്ക്കായുള്ള നൂതന ഷോവ സെമി-ആക്ടീവ് സസ്പെന്‍ഷന്റെ ഒരു കൂട്ടിച്ചേര്‍ക്കല്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചു. ആക്റ്റീവ് പ്രീലോഡ് റിഡക്ഷന്‍ ഫീച്ചര്‍ എന്നാണ് കമ്പനി ഈ മെച്ചപ്പെടുത്തലിനെ വിളിക്കുന്നത്. ടൈഗര്‍ 1200 ന്റെ വേഗത കുറയുമ്പോള്‍ പിന്‍ സസ്പെന്‍ഷന്‍ പ്രീലോഡ് കുറയ്ക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സീറ്റ് ഉയരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിലവില്‍ ജിടി, ജിടി പ്രോ, ജിടി എക്‌സ്‌പ്ലോറര്‍ മോഡലുകള്‍ രണ്ട് സീറ്റ് ഉയരം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ടൈഗര്‍ 1200 ശ്രേണിയില്‍ ജിടി, റാലി വേരിയന്റുകളാണുള്ളത്. പുതിയ ഉപഭോക്താക്കള്‍ക്കായി ഈ പുതിയ മിനിമം പ്രീലോഡ് സവിശേഷത സജീവമാക്കുന്നത് സ്വിച്ച് ക്യൂബിലെ ‘ഹോം’ ബട്ടണ്‍ ഒരു സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ചാല്‍ മതി. നിലവിലെ ടൈഗര്‍ 1200 ഉടമകള്‍ക്ക് അവരുടെ അടുത്ത ഷെഡ്യൂള്‍ ചെയ്ത സേവന അപ്പോയിന്റ്‌മെന്റ് സമയത്ത് അവരുടെ ഡീലര്‍ വഴി ഈ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ കഴിയും. അതേസമയം ടൈഗര്‍ 1200 മോട്ടോര്‍സൈക്കിളിന്റെ ഹൃദയഭാഗത്ത് ഒരു പുതിയ 1160 സിസി ടി-പ്ലെയ്ന്‍ ട്രിപ്പിള്‍ എഞ്ചിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു. 9,000 ആര്‍പിഎമ്മില്‍ 150 പിഎസ് പവറും 7,000 ആര്‍പിഎമ്മില്‍ 130 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എഞ്ചിന്‍.