മുഖ്യമന്ത്രി പിണറായി വിജയൻ ഏഴുമാസമായി മൗനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ.ഐ ക്യാമറ ഇടപാട്, കെ–ഫോണ്‍ അഴിമതി,കോവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാട് ഇതിലെല്ലാം കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്ന് സതീശന് കോട്ടയത്ത് ചോദിച്ചു. സിപിഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ടെന്നും സതീശന് ചോദിക്കുന്നു.