കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നുവെന്ന് മുഹമ്മദ് റിയാസ്. ഓരോരുത്തരോടും മറുപടി പറയാനില്ലെന്നും,മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത്.പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു. അതോടൊപ്പം നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് എ കെ ബാലൻ.വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോ. തെറ്റെന്നു തെളിഞ്ഞാൽ കുഴൽ നാടൻ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
