Episode 1 yt thumpnail web

ഋതുഭേദങ്ങള്‍ വര്‍ണ്ണ ചാരുത നല്‍കിയ മനോഹരമായ സിനിമകളുടെ കഥകളും പാട്ടുകളും അനശ്വരമായ അഭിനയ മുഹൂര്‍ത്തങ്ങളും പകര്‍ന്നു നല്‍കിയ ഓര്‍മ്മകളിലൂടെ ഒരു യാത്ര….ഈ യാത്ര 1985 മുതലുള്ള മലയാള സിനിമകളുടെ കഥാ പശ്ചാത്തലങ്ങളിലൂടെയാണ്……… 1985ല്‍ ഏകദേശം 120 ഓളം മലയാള ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തി…
dailynewslive.in Nostalgic Evergreen Film Award നിങ്ങള്‍ക്ക് പുതിയൊരു ദൃശ്യാനുഭവം പകര്‍ന്നു നല്‍കുകയാണ്, എവര്‍ഗ്രീന്‍ സിനിമകളുടെ ഓര്‍മ്മ കാഴ്ചകളിലൂടെ….ഈ കാഴ്ചകളുടെ യാത്രാഗതി തീരുമാനിക്കുന്നത് നിങ്ങളാണ്……ഞങ്ങളുടെ ജഡ്ജിങ് പാനലുകളാണ് ഈ അവാര്‍ഡിനായുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി ഒപ്പീനിയന്‍ പോളിലൂടെ നിങ്ങള്‍ക്ക് വിജയിയെ തിരഞ്ഞെടുക്കാം.

ഇനി വരാനിരിക്കുന്ന ഓരോ എപ്പിസോഡുകളിലൂടെയും 1985 മുതല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ ഒരു ചെറു വിവരണം നല്‍കും…. ഓരോ വര്‍ഷങ്ങളിലെ ചലച്ചിത്രങ്ങളില്‍ നിന്നും പ്രിയപ്പെട്ട സിനിമയും നടനും നടിയും സംഗീതസംവിധായകനും ഗായികയും ഗായകനും തുടങ്ങി ആ വര്‍ഷത്തെ ഒട്ടേറെ പ്രതിഭകളെ നിങ്ങളുടെ അഭിപ്രായങ്ങളിലൂടെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു… ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരാമര്‍ശിക്കുന്ന പേരുകള്‍ ആവും അവാര്‍ഡിനര്‍ഹമാകുന്നത് ….
ഓര്‍മ്മത്താളുകളില്‍ മറന്നുവെച്ച മയില്‍പീലി തുണ്ടുകള്‍ പോലെ പണ്ടെങ്ങോ മനസ്സില്‍ ചേര്‍ത്തുവച്ച പ്രിയ ചിത്രങ്ങളും നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളും പാട്ടുകളും ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കാനും പല കഥാസന്ദര്‍ഭങ്ങളെയും ഒരിക്കല്‍ കൂടി വിലയിരുത്താനും ഒരു അവസരം കൂടിയാണിത് ….. ഭരതന്‍, പത്മരാജന്‍, I V ശശി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ സംവിധായകരുടെ കയ്യൊപ്പ് ചാര്‍ത്തിയ നിരവധി ചിത്രങ്ങള്‍ നമ്മുടെ മനസ്സിലെ മായാത്ത ഓര്‍മ്മകളാണ്. ശങ്കര്‍ മമ്മൂട്ടി മോഹന്‍ലാല്‍ ബാലചന്ദ്രമേനോന്‍ മാധവി സുമലത സീമ അംബിക ഉര്‍വശി ശോഭന തുടങ്ങിയ മികച്ച പ്രതിഭകളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്കെന്നും ഏറെ പ്രിയപ്പെട്ടവയാണ്…..

1985 മുതലുള്ള ചിത്രങ്ങളാണ് നമ്മള്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. 1985 തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച നിരവധി കഥാസന്ദര്‍ഭങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഈ വര്‍ഷം മുതല്‍ ആണ് ഇന്നത്തെ തലമുറ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത്… അതുമാത്രമല്ല മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ തുടക്കം കൂടിയാണ് 1985. ഈ എപ്പിസോഡില്‍ നമ്മുടെ ജഡ്ജിങ് പാനലുകള്‍ തിരഞ്ഞെടുത്ത 1985 ലെ ചില ജനപ്രിയ ചിത്രങ്ങളെ കുറിച് പറഞ്ഞു പോകുകയാണ്…

പ്രിയ പ്രേക്ഷകരെ നിങ്ങള്‍ കാത്തിരിക്കുന്ന 1985 ലെ ജനപ്രിയ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം….. ഞങ്ങള്‍ തെരഞ്ഞെടുത്ത ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് കരുതുന്നു….. നമ്മുടെ ഓര്‍മ്മകളില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന ഇന്നും നമ്മള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍…

ജോഷി സംവിധാനം ചെയ്തു മമ്മൂട്ടി സുമലത ഉര്‍വശി ബാബു നമ്പൂതിരി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് നിറക്കൂട്ട്. സംവിധാന മികവുകൊണ്ടും സംഗീതം കൊണ്ടും കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും നമ്മളെ പിടിച്ചിരുത്തിയ ചിത്രം.

ബാലു മഹേന്ദ്ര എന്ന സംവിധായകന്‍ മമ്മൂട്ടി ശോഭന തിലകന്‍ അടൂര്‍ ഭാസി എന്നീ നടി നടന്മാരുടെ മികച്ച അഭിനയ മികവുകൊണ്ട് നമ്മുടെ കണ്ണുകളെ ഈറന്‍ അണിയിപ്പിച്ച ചിത്രമാണ് യാത്ര. യാത്ര എന്ന സിനിമയിലെ പാട്ടുകള്‍ ഇന്നും കൊച്ചു കുട്ടികള്‍ക്ക് വരെ മന:പ്പാഠമാണ്.

ചിരിച്ചും ചിന്തിപ്പിച്ചും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കഥ മുഹൂര്‍ത്തങ്ങള്‍ അണിയിച്ചൊരുക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മറ്റൊരു മികച്ച ചിത്രമാണ് ബോയിങ് ബോയിങ്. മോഹന്‍ലാല്‍ മുകേഷ് സുകുമാരി ലിസി മേനക തുടങ്ങിയ നടി നടന്മാരെ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചപ്പോള്‍ സിനിമയും ഏറെ പ്രിയപ്പെട്ടതായി.

മലയാളികളുടെ പ്രിയ സംവിധായകന്‍ ഐ വി ശശി മോഹന്‍ലാല്‍ മമ്മൂട്ടി ശോഭന സീമ തുടങ്ങിയ മികച്ച നടീനടന്മാരെ ഉള്‍പ്പെടുത്തി കുട്ടികളുടെ കളങ്കമില്ലാത്ത സ്‌നേഹത്തിന്റെയുംസൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് അനുബന്ധം. കുട്ടികളുള്ള ഓരോ അച്ഛനമ്മമാരുടെയും കണ്ണുകളെ ഈറനണിയിപ്പിച്ച ചിത്രം.

സംവിധായകന്‍ പ്രിയദര്‍ശന്റെ മറ്റൊരു സിനിമയാണ് അരം + അരം കിന്നരം. ശങ്കര്‍ മോഹന്‍ലാല്‍ ലിസി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരു ചിത്രം കൂടിയാണിത്. ഹാസ്യം പ്രേക്ഷകരിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുമെന്ന് മനസ്സിലാക്കി തന്ന ചിത്രം.

ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രം മികച്ച തിരക്കഥ കൊണ്ടും മികച്ച ഗാനങ്ങള്‍ കൊണ്ടും ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറി. മമ്മൂട്ടി നെടുമുടി വേണു ഇന്നസെന്റ് ജനാര്‍ദ്ദനന്‍ സരിത തുടങ്ങിയവരുടെ ഏറ്റവും മികച്ച ചിത്രമായി മാറി കാതോട് കാതോരം.

സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടി തിലകന്‍ റഹ്‌മാന്‍ ശോഭന എന്നിവര്‍ അഭിനയിച്ച തമ്മില്‍ തമ്മില്‍ എന്ന ചിത്രം കുടുംബ ബന്ധങ്ങളുടെയും സാഹോദര്യത്തിന്റെയും കഥ പറയുന്നതായിരുന്നു.

മമ്മൂട്ടി മോഹന്‍ലാല്‍ ശോഭന എന്നിവര്‍ അഭിനയിച്ച കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രം സൗഹൃദവും വിവാഹ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പൊരുത്തക്കേടുകളും അവയില്‍ നിന്നുള്ള തിരിച്ചറിവുകളും ലളിതമായ രീതിയില്‍ ജനമനസ്സുകളിലേക്ക് എത്തിച്ചു.

പി പത്മരാജന്‍ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലെ ഒരു കൂട്ടുകുടുംബത്തെക്കുറിച്ചും, മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ മനസ്സിന്റെ നൊമ്പരത്തെക്കുറിച്ചും വ്യക്തമാക്കി തന്നു. മമ്മൂട്ടി കരമന ജനാര്‍ദ്ദനന്‍ നായര്‍ കവിയൂര്‍ പൊന്നമ്മ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന് അതിമനോഹരമായ ഒരു കുടുംബചിത്രം നമുക്ക് സമ്മാനിച്ചു.

സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരം കുന്നു പി ഓ എന്ന ചിത്രം ഇന്നും ടിവിയില്‍ വന്നാല്‍ കൊച്ചു കുട്ടികള്‍ വരെ സന്തോഷത്തോടെ വന്നിരുന്നു കാണും. നെടുമുടി വേണു മുകേഷ് കുതിരവട്ടം പപ്പു ലിസി തുടങ്ങിയവര്‍ ലളിതമായ കഥയെ ഹാസ്യവല്‍ക്കരിച്ച് മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് സമ്മാനിച്ചു.

മറക്കാന്‍ കഴിയാത്ത നിരവധി ചിത്രങ്ങള്‍ ഇനിയും ഇനിയും ഉണ്ട്. ജനപ്രിയചിത്രങ്ങളെ കുറിച്ച് മാത്രമാണ് മാത്രമാണ് ഈ എപ്പിസോഡില്‍ നമ്മള്‍ പറഞ്ഞത്.

1985ലെ ചിത്രങ്ങളെക്കുറിച്ച് ഏവര്‍ക്കും ഏകദേശമൊരു ധാരണയായി കാണുമല്ലോ… ഇനി തെരഞ്ഞെടുപ്പാണ്….. അടുത്ത എപ്പിസോഡ് മുതല്‍ അവാര്‍ഡിനു വേണ്ടിയുള്ള ചോദ്യങ്ങള്‍ ആകും വീഡിയോയില്‍ ഉള്‍പ്പെടുത്തുക… dailynewslive.in Nostalgic Evergreen Film Award 1985 – Opinion Poll ലൂടെ നിങ്ങള്‍ക്കും ഒരു മികച്ച അവസരം തരികയാണ്… ഇനി വരുന്ന ഞങ്ങളുടെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുക…. അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നടനെയും നടിയെയും സംവിധായകനെയും തുടങ്ങി ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി ഒപ്പീനിയന്‍ പോളിലൂടെ തെരഞ്ഞെടുക്കാം ….. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യുന്ന ഓപ്ഷനുകള്‍ വിജയികള്‍ ആകും …..

ഇനി അടുത്ത എപ്പിസോഡില്‍ ( ഓഗസ്റ്റ് 12, ശനിയാഴ്ച) 1985 ലെ ഏറ്റവും മികച്ച ജനപ്രിയ നടന്‍ എന്ന ആര് ചോദ്യത്തിനുള്ള ഓപ്ഷനുകളുമായി എത്താം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *