cover 22

മരങ്ങള്‍ സഞ്ചരിക്കുമോ? സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ചത് ഇന്ത്യന്‍വംശജമായ ശാസ്ത്രജ്ഞന്‍ സര്‍ ജഗദീഷ് ചന്ദ്രബോസാണ്. സസ്യങ്ങളുടെ വളര്‍ച്ചയും അവയുടെ പ്രതികരണങ്ങളും മനസിലാക്കാന്‍ സഹായിക്കുന്ന ‘ക്രെസ്‌കോഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണു കണ്ടുപിടിച്ചത്. മരങ്ങള്‍ക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവുണ്ടെന്ന് ആരും തെളിയിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. മരങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ആ വീഡിയോയിലുള്ളത്. ആദ്യ ഭാഗത്തില്‍ വനത്തിലെ ഒരു കൂട്ടം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു മരം മാത്രം ആടിയുലയുകയും പതുക്കെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും കാണാം. വീഡിയോയുടെ രണ്ടാം ഭാഗത്ത് ഒരു വീടിനു സമീപത്തുള്ള ഒരു മരം മറ്റൊരിടത്തേക്കു സഞ്ചരിക്കുന്ന ദൃശ്യമാണ്. മരം മണ്ണിളക്കി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചിരിക്കുന്നതായി മരത്തിന്റെ താഴെ നിന്നുള്ള ദൃശ്യത്തില്‍ കാണാം. സ്‌ക്വാച്ച് വാച്ച് വണ്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിചിത്ര വീഡിയോ പുറത്തുവന്നത്. അതോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്: ‘വൃക്ഷം തണലില്‍നിന്ന് സൂര്യപ്രകാശത്തിലേക്കു ‘നടക്കുന്നു’. അത് സഞ്ചരിക്കാന്‍ ആശിക്കുന്ന ദിശയിലേക്കു വേരുകള്‍ ആഴ്ത്തുന്നു. തുടര്‍ന്ന് പഴയ വേരുകളെ വായുവിലേക്ക് ഉയര്‍ത്തി മരിക്കാന്‍ അനുവദിക്കുന്നു.’ എന്തായാലും വിചിത്രമായ ഈ പ്രക്രിയ ശരിയാണെന്നാണ് പാലിയോബയോളജിസ്റ്റുകള്‍ പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *