മണ്ണ് നീക്കം ചെയ്യുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ലത്തീന്‍ കത്തോലിക്ക് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര.ഇതിനിടെ മുതലപ്പൊഴിയില്‍ ഇന്ന് വീണ്ടും വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിക്ക് അപകടം പറ്റിയിരുന്നു.അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ അഞ്ചുവരെ മുതലപ്പൊഴി അടച്ചിടാന്‍ ഫിഷറീസ് ഡയറക്ടർ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കെയാണ് ഫാദർ നിലപാട് വ്യക്തമാക്കിയത്.