ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അസം മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന് പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. അതേസമയം ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജീത്തേഗ ഭാരത് ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈൻ . ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ് ടാഗ്ലൈൻ ശുപാർശ ചെയ്തതെന്നാണ് റിപ്പോർട്ട്.