ടൊയോട്ടയുടെ എസ്യുവി ഫോര്‍ച്യൂണര്‍ സ്വന്തമാക്കി നടന് ഷാജു ശ്രീധര്‍. പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ടൊയോട്ടയുടെ പ്രീമിയം സ്പോര്‍ട് എസ്യുവി ഫോര്‍ച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി രണ്ടു വീല്‍, നാലു വീല്‍ ഡ്രൈവ് മോഡുകളില്‍ വാഹനം ലഭിക്കും. ഇതില്‍ ഏതുമോഡലാണ് ഷാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 32.99 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. 2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍, 2.7 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുകളോടെയാണു ഫോര്‍ച്യൂണര്‍ വില്പനയ്ക്കെത്തിയത്. ഡീസല്‍ എന്ജിന് 204 പിഎസ് കരുത്തും 500 എന്‍എം (മാനുവലിന് 420 എന്‍എം) ടോര്‍ക്കുമുണ്ട്. 6 സ്പീഡ് മാനുവല്‍, ഐഎംടി, 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. 2.7 ലീറ്റര്‍ പെട്രോള്‍ എന്ജിന് 166 പിഎസ് കരുത്തും 245 എന്‍ എം ടോര്‍ക്കുമുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്സ്മിഷന് സാധ്യതകള്‍.