സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ആണ് ഉയര്‍ത്തിയത്. 0.05% വര്‍ധനയാണ് നിരക്കുകളില്‍ ഉണ്ടായത്. ഒറ്റ രാത്രി കാലാവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ എം.സി.എല്‍.ആര് 8 ശതമാനം ആണ്. ഒരു മാസം, മൂന്ന് മാസം കാലാവധിയുള്ളവയ്ക്ക് 8.15 ശതമാനവും ആറു മാസം വരെയുള്ളവയ്ക്ക് 8.45 ശതമാനവും ആണ് എം.സി.എല്‍.ആര്. ഒരു വര്‍ഷത്തേക്ക് 8.55 ശതമാനവും രണ്ടു വര്‍ഷത്തേക്ക് 8.65 ശതമാനവും മൂന്നു വര്‍ഷ കാലാവധിയുള്ളവയ്ക്ക് 8.75 ശതമാനവുമാണ് നിരക്ക്. എം.സി.എല്‍.ആര് നിരക്ക് അടിസ്ഥാനപ്പെടുത്തി വായ്പയെടുത്ത ഉപയോക്താക്കളുടെ ഇ.എം.ഐയും ഇതോടെ ഉയരും. ബാങ്കുകള്‍ വായ്പ നല്കുന്ന കുറഞ്ഞ പലിശ നിരക്കാണ് എം.സി.എല്‍.ആര്. മിക്ക വായ്പകളും എസ്.എല്‍.ആര് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനെ ആശ്രയിച്ചാണ് എം.സി.എല്‍.ആര് നിരക്ക് നിശ്ചയിക്കുന്നത്. റിപ്പോ നിരക്കില്‍ മാറ്റം വന്നാല്‍ എം.സി.എല്‍.ആര് നിരക്കും മാറും. കൂടാതെ ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് വായ്പാത്തുക, തിരിച്ചടവ് കാലാവധി തുടങ്ങിയ ഘടകങ്ങളും എം.എസി.എല്‍.ആര് നിശ്ചയിക്കുന്നതിനായി കണക്കിലെടുക്കും.