ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. നേരത്തെ സാജന്‍ ബേക്കറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് അരുണ്‍ ചന്ദു. അവതരണത്തിലും സവിശേഷതയുമായി എത്തുന്ന ചിത്രം മോക്കുമെന്ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസ് ആണ് നിര്‍മ്മാണം. ശിവ സായി, അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്‌സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്.