ആദ്യത്തെ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ബോളിവുഡ് നടി വാമിക്ക ഗബ്ബി. ‘ഗോദ’യെന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വാമിക്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാമിക്ക ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുമിക്കുന്ന ജീപ്പ് മെറിഡിയന്‍ എസ്യുവിയാണ് വാമിക്കയുടെ ആദ്യ വാഹനം. മനോഹരമായ വെല്‍വെറ്റ് റെഡ് നിറത്തിലുള്ള ജീപ്പ് മെറിഡിയനാണ് വാമിക്കയുടേത്. കഴിഞ്ഞ വര്‍ഷമാണ് ജീപ്പിന്റെ പ്രീമിയം എസ്യുവി മെറിഡിയന്‍ ഇന്ത്യയിലെത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവല്‍, ഓട്ടമാറ്റിക്ക്, ഫോര്‍വീല്‍ ഡ്രൈവ് മോഡുകളില്‍ മെറിഡിയന്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി ജിപ്പ് രൂപകല്‍പന ചെയ്ത ആദ്യത്തെ മൂന്നു നിരകളുള്ള എസ്യുവിയാണ് മെറിഡിയന്‍. ഇന്ത്യയിലെ ജീപ്പിന്റെ ആദ്യ വാഹനമായ കോംപാസ് അടിസ്ഥാനമാക്കിയുള്ള വാഹനമാണ് മെറിഡിയന്‍. ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലേതുപോലെ 80 ഡിഗ്രി വരെ തുറക്കാവുന്ന വലിപ്പമുള്ളതും നീളമേറിയതുമായ വാതിലുകളാണ് മെറിഡിയനിലുമുള്ളത്. വാമിക്ക ഗബ്ബിക്കു പുറമേ മോഡലും നടിയുമായ ഉര്‍ഫി ജാവേദും ജീപ്പ് മെറിഡിയന്‍ സ്വന്തമാക്കിയിരുന്നു.