മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണ്. കലാപം അവസാനിപ്പിക്കാൻ വൈകുന്നത് എന്താണ്? വിഷയത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു. പ്രധാനമന്ത്രി മൗനം വെടിയണം. മണിപ്പൂർ വിഷയത്തിൽ ഇടപെടണം. ജനാധിപത്യം പുലരുന്നുവെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കണം. ഭരണഘടനയിൽ മതേതരത്വം എഴുതി വെക്കപ്പെട്ടത് ആലങ്കാരികമായല്ല ക്ലിമീസ് ബാവ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഉപവാസ വേദിയിയിലാണ് വിമർശനം.
മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബസേലിയോസ് മാർ ക്ലിമിസ് ബാവ
