മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണ് കോടതി നിര്‍ദേശിച്ചത്, ഇതിനുള്ള നടപടികള്‍ തമിഴ്നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പഠനം തമിഴ്നാട് നടത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ പഠനം തമിഴ്നാട് നടത്തുമെന്ന് മേല്‍നോട്ട സമിതി
