കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു എന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സുധാകരനെ വേട്ടയാടുന്നതിന്‍റെ ഭാഗമായി പഴയ കേസിൽ സർക്കാർ വീണ്ടും അന്വേഷണം നടത്തുന്നു.ആരോപണ ശരമേറ്റിരിക്കുന്ന സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു