16 പാർട്ടികളിൽ നിന്ന് 22 നേതാക്കളാണ് പ്രതിപക്ഷ സഖ്യയോഗത്തിൽ പങ്കെടുത്തത്. 6 മുഖ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ആദ്യം സംസാരിച്ചത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പാർട്ടികൾ ഒന്നിക്കണമെന്ന് നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നടക്കുന്നത് ഫോട്ടോ സെഷൻ മാത്രമാണെന്ന് അമിത്ഷാ പറഞ്ഞു. മോദിയെ ഒറ്റക്ക് തോൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പരസ്യമായി സമ്മതിച്ചതിന് നന്ദിയെന്ന് സ്മൃതി ഇറാനിയും പറഞ്ഞു.