ജൂണ്‍ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമായ ‘ലിയോ’യുടെ ആദ്യ സിംഗിള്‍ പ്രൊമോ പുറത്തിറങ്ങി. വാഗ്ദാനം ചെയ്തതുപോലെ, ലിയോയുടെ സംവിധായകന് ലോകേഷ് കനകരാജ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഗാനത്തിന്റെ പ്രൊമോ പങ്കുവച്ചു. ലിയോയിലെ ആദ്യ സിംഗിള്‍ വിജയ്യുടെ 49-ാം ജന്മദിനമായ ജൂണ്‍ 22 ന് അവതരിപ്പിക്കുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഗാനത്തിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. ‘നാ റെഡി’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. അരുദ്ധിന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാല്‍ വിജയ് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് ലിയോ ആദ്യ ഗാനത്തിലെ പ്രൊമോ. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.