അനാര്‍ക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘അമലയിലെ ‘ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷന്സിന്റെയും ടോമ്മന്‍ എന്റര്ടെയ്ന്മെന്സിന്റെയും ബാനറില്‍ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് സൈക്കോ ത്രില്ലര്‍ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാര്‍ക്കലി മരിയ്ക്കാര്‍ ആണ് ഈ ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന് ആയി ശ്രീകാന്തും എത്തുന്നു. അനാര്‍ക്കലി മരിയ്ക്കാര്‍ ,ശരത് അപ്പാനി ശ്രീകാന്ത് എന്നിവര്‍ക്ക് ഒപ്പം രജീഷാ വിജയന്,സജിത മഠത്തില്‍,ചേലാമറ്റം ഖാദര്‍,ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്മരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ജൂണ്‍ 16 ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയ്യേറ്ററുകളില്‍ എത്തും.