ഒഡിഷയിലെ ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി.സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ വിവരം. അപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്നും വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.