മൂന്നര ദിവസം തുടര്‍ച്ചയായി രാപകല്‍ ഭേദമില്ലാതെ ഭക്ഷണം പാചകം ചെയ്ത് ഒരു ഷെഫ് ലോക റെക്കോര്‍ഡിട്ടു. നൈജീരിയക്കാരിയായ ഹില്‍ഡ ബാസി എന്ന ഇരുപത്തേഴുകാരിയാണ് തുടര്‍ച്ചയായി 87 മണിക്കൂറും 46 മിനിറ്റും പാചകം ചെയ്ത്. 2019 ല്‍ ഇന്ത്യന്‍ ഷെഫ് ലതാ ടോണ്ടോ സ്ഥാപിച്ച റെക്കോര്‍ഡാണ് ഹില്‍ഡ ബാസി ഇപ്പോള്‍ മറികടന്നിരിക്കുന്നത്. രുചികരമായ 110 വിഭവങ്ങളാണ് ബാസി പാചകം ചെയ്തു വിളമ്പിയത്. നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ ലെക്കി യിലായിരുന്നു ഈ പാചകയജ്ഞം. ഓണ്‍ലൈന്‍ നിരീക്ഷകര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെ വലിയൊരു സംഘം അതിഥികള്‍ പങ്കെടുത്തു. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ ആയിരളാണ് ഈ പാചകയജ്ഞം ലൈവായി കണ്ടത്. പാചകത്തിനു മണിക്കൂറുകളോളം നില്ക്കുമ്പോള് കാല് വേദനിക്കും. ഇത്തരം സമയങ്ങളില്‍ കാല് മസാജ് ചെയ്തുകൊടുക്കുന്നതിന് പ്രത്യേകം സഹായികളുടേയും ആരോഗ്യപാലനത്തിനായി ഒരു മെഡിക്കല്‍ വിദഗ്ധന്റേയും സഹായം അവള്‍ക്കുണ്ടായിരുന്നു.
ലോക റിക്കാര്‍ഡിട്ട പാചകം
