ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പര്‍കാര്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സവിശേഷതകളും ആകര്‍ഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം 7 കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 2023 ജൂണ്‍ മുതല്‍ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് മോഡലായി ഇത് എത്തും. എല്ലാ നൂതന സവിശേഷതകളും ഈ സ്പോര്‍ട്സ് കാറില്‍ നല്‍കിയിട്ടുണ്ട്. ശക്തമായ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ഇസെഡ്4 ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 335 ബിഎച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് മാത്രമല്ല, ഉയര്‍ന്ന വേഗതയ്ക്കായി എഞ്ചിന്‍ 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ലഭിക്കുന്നത്. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ കൈവരിക്കും. എക്സ് ഷോറൂം വില 89.30 ലക്ഷം രൂപയാണ്. ഒരു കിലോമീറ്റര്‍ പരിധിയില്ലാതെ രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് വാഹനം എത്തുന്നത്.