VE 475588 എന്ന നമ്പറിൽ 12 കോടിയുടെ വിഷു ബമ്പർ നേടിയ ഭാഗ്യശാലി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ഷോപ്പിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയത്. താനൂർ സികെവി ഏജൻസിയുടെ ബ്രാഞ്ചുകളിൽ ഒന്നാണിത്. ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നതെന്നും ആരാണ് ഭാഗ്യവാനെന്ന് അറിയില്ലെന്നും ഷോപ്പുടമ പറഞ്ഞു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് പേർക്ക് ലഭിക്കും.
ഭാഗ്യശാലിയെ കാത്ത് ഏജന്റ്
