നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് ‘നിന്നില്‍ത്തന്നെ വിശ്വസിക്കുക’ എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്. ഡി സി ലൈഫ്. വില 110 രൂപ.