ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് സുപ്രീംകോടതി.ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്ട്രീയ നേതാക്കൾ ജന്തർമന്തറിൽ എത്തി.താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗുരുതരമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ദില്ലി ഭരണകൂടത്തിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ചയ്ക്കം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.