ചെങ്ങന്നൂരിലും തിരൂരിലും വന്ദേ ഭാരതിന് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തിയത്.സ്റ്റോപ്പ് ഒഴിവാക്കിയതിൽ മലപ്പുറം തിരൂരിലും യുഡിഎഫിന്റെ പ്രകടനവും ഉപരോധവും .നേരത്തെ വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പുണ്ടായിരുന്നില്ല. എന്നാൽ സ്റ്റോപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഷൊർണൂരിന് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.