യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി. എല്ലാത്തരം പര്‍ച്ചെയ്സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേലേറ്റര്‍ വഴി ഓണ്‍ലൈന്‍ ഷോപ്പിങും നടത്താന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇത് ഉപയോഗിക്കാനായി കടയില്‍ പോയി സാധന സാമഗ്രികള്‍ പര്‍ച്ചെയ്സ് ചെയ്യുക. ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേ ആപ്പില്‍ ‘സ്‌കാന്‍ എനി ക്യൂആര്‍ ഓപ്ഷന്‍’ തെരഞ്ഞെടുത്ത് ഇടപാട് നടത്തുക. പതിനായിരം രൂപയോ അതിലധികമോയുള്ള ഇടപാടാണെങ്കില്‍ ബാങ്കിന്റെ ഡിജിറ്റല്‍ ക്രെഡിറ്റ് ഉല്‍പ്പന്നമായ പേ ലേറ്ററില്‍ ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.