ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും, ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും പോകും.സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ. കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും,സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു.നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നും രമ വ്യക്തമാക്കി
മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎൽഎ
