ആലപ്പുഴ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഷാറൂഖ് സെയ്ഫി തീരുമാനിച്ചിരുന്നതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എൻഡോളജി, സർജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഷൊർണൂരും ദില്ലിയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചുവെന്നും സംശയം.