ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍. സൈക്കിളിന് അഞ്ചു മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ ഉയരവുമുണ്ട്. 2,177.243 കിലോഗ്രാം ഭാരം. സാധാരണ ഹാച്ച്ബാക്ക് കാറിനേക്കാള്‍ ഭാരം. സൈക്കിള്‍ പൂര്‍ണ്ണമായും സ്ക്രാപ്പ് മെറ്റല്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഉപയോഗശൂന്യമായ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച സൈക്കിള്‍. കാലുകൊണ്ട് ചവിട്ടേണ്ട. പകരം ട്രക്കിന്റെ ഗിയര്‍ബോക്സ് ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 35 ഫോര്‍വേഡ് ഗിയറുകളും ഏഴു റിവേഴ്സ് ഗിയറുകളുമുണ്ട്. ഒരു പെഡലിലൂടെ ഒരാള്‍ക്കു മാത്രമേ ഇത് പ്രവര്‍ത്തിപ്പിക്കാനാകൂ. 15 ടണ്‍ ഭാരം ഒരേസമയം താങ്ങാന്‍ കഴിയുന്ന ഈ സൈക്കിളിന്റെ പേര് ക്ലീന്‍ ജോഹന്ന. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ദേശീയ പതിപ്പായ ജര്‍മ്മനിയിലെ റെക്കോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ സൈക്കിള്‍ ഇടം നേടി. ജര്‍മന്‍കാരനായ സെബാസ്റ്റ്യന്‍ ബ്യൂട്ടര്‍ ആണ് ഇത് നിര്‍മ്മിച്ചത്. ളരെക്കാലമായി സ്ക്രാപ്പ് മെറ്റല്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം. സ്ക്രാപ്പ് മെറ്റല്‍സ് ഉപയോഗിച്ച് സൈക്കിള്‍ നിര്‍മ്മിക്കണമെന്ന ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. നിര്‍മിക്കാന്‍ മൂന്നു വര്‍ഷം സമയമെടുത്തു. ഏകദേശം 2,500 മണിക്കൂറുകള്‍ നിര്‍മാണത്തിനായി ചെലവഴിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. സൈക്കിളിന്റെ ശരാശരി വേഗത കൃത്യമായി ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 389 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മാസം വേണ്ടിവരുമെന്നാണ് ബ്യൂട്ടലര് പറയുന്നത്.
ഏറ്റവും വലിയ സൈക്കിള്‍
