ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോര്‍ ഈ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പിള്‍ ബികെസി എന്നറിയപ്പെടുന്ന സ്റ്റോര്‍ മുംബൈ നഗരത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുക. മുംബൈയുടെ തനതായ കാലിപീലി ടാക്‌സികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആപ്പിള്‍ ബികെസി സ്റ്റോര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതേസമയം, രണ്ടാമത്തെ സ്റ്റോര്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്വന്തമായൊരു സ്റ്റോര്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പു തന്നെ ആപ്പിള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുംബൈയില്‍ ഇടം കണ്ടെത്തിയത്. പുതിയ ആപ്പിള്‍ സ്റ്റോറില്‍ കമ്പനിയുടെ പലതരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്നതാണ്. തനതായ ശൈലിയില്‍ ‘ഹലോ മുംബൈ’ എന്ന ആശംസ നല്‍കിയാണ് സ്റ്റോറിലേക്ക് കമ്പനി ആളുകളെ സ്വാഗതം ചെയ്യുക. അതേസമയം, പുതിയ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ബികെസിയുടെ വാള്‍പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.