ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്നും, തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദി, കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. ജനകീയ പ്രശ്നങ്ങളേക്കാൾ കോൺഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളതെന്നും അനിൽ ആന്റണി പറഞ്ഞു.
അതോടൊപ്പം ബിജെപിയിലേക്ക് മക്കൾ മാത്രമല്ല കാരണവന്മാരും വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണനും,അനിൽ ആന്റണി ബിജെപിയിലേക്ക് പോയത് അച്ഛൻ എ കെ ആന്റണിയുടെ അറിവോടെയെന്നും,അടുത്തതായി പോകാനുള്ള പ്രമുഖ നേതാവ് കെ സുധാകരൻ ആണെന്ന് എം വി ജയരാജനും പരിഹസിച്ചു.