ഉര്‍വശി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം ‘ചാള്‍സ് എന്റര്‍പ്രൈസസി’ലെ ഗാനം പുറത്തുവിട്ടു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്റേതാണ് തിരക്കഥയും. ‘കാലം പാഞ്ഞേ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം സുബ്രഹ്മണ്യന്‍ കെ വി കലാസംവിധാനം മനു ജഗദ് ആണ്. ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും.