ചക്കയോളം വലുപ്പമുള്ള വാഴപ്പഴം. ഒരൊറ്റ പഴത്തിനു മൂന്നു കിലോ തൂക്കം. ഒരു കുല വാഴപ്പഴത്തിന് 60 കിലോയോളം തൂക്കം. ഈ അപൂര്‍വയിനം വാഴപ്പഴത്തിന്റെ ദൃശ്യങ്ങള്‍ ചെന്നൈയിലെ റെയില്‍വേ ഉദ്യോഗസ്ഥനായ അനന്ത് രൂപനഗുഡിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇന്ത്യോനേഷ്യന്‍ ദ്വീപായ പാപ്പുവ ന്യൂഗിനിയയിലാണ് ഈയിനം വാഴയുള്ളത്. പേര് മൂസ ഇംഗന്‍സ്. ഏറ്റവും വലിയ വാഴപ്പഴത്തിനുള്ള ഗിന്നസ് ലോക റിക്കാര്‍ഡ് നേടിയ വാഴയാണിത്. ഒരു പഴമുണ്ടെങ്കില്‍ ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാം. ചെറിയൊരു തെങ്ങിനോളം ഉയരത്തില്‍ വളരുന്ന വാഴ കുലയ്ക്കാന്‍ അഞ്ചു വര്‍ഷം വേണം. അതിനാല്‍ തന്നെ ഈ വാഴ അത്ര വ്യാപകമായി ആരും കൃഷി ചെയ്യുന്നില്ല. ഈയിിനം വാഴയുടെ തായ്ത്തടി ഏതാണ്ട് അമ്പത് അടിയോളം ഉയരത്തില്‍ വളരും. ഓരോ കുലയിലും മുന്നൂറോളം പഴങ്ങളുണ്ടാകും. ഓരോ പഴത്തിനും ഏകദേശം 18 സെന്റീമീറ്റര്‍ നീളമുണ്ടാകും. നമ്മുടെ നേന്ത്രപ്പഴത്തിന്റെ രുചിയാണ്. ഇന്ത്യോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ഈയിനം വാഴയുണ്ട്.