ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹർജി ഫുൾ ബെഞ്ചിനു വിട്ടു. ഇതോടെ മുഖ്യമന്ത്രിക്ക് താൽക്കാലികാശ്വാസമായി. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫാണ് വിധി പ്രഖ്യാപിച്ചത്. അദ്ദേഹം പറഞ്ഞതിൻ പ്രകാരം ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്, ഈ ബെഞ്ചുകൾക്കു തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ട് , അതുകൊണ്ട് ലോകായുക്‌ത നിയമപ്രകാരം വിശദമായിട്ടുള്ള അന്വേഷണം ആവശ്യമാണ് ആയതിനാൽ മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു കൊണ്ട് ലോകായുക്തയിൽ നിന്നും വിശദമായ ഉത്തരവ് ഇനി പുറത്തിറങ്ങുമെന്നാണ്. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും ആർ എസ് ശശികുമാർ അറിയിച്ചു.