പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. താരം തന്റെ മുഴുവന്‍ മ്യൂസിക് കാറ്റലോഗുകളും വില്‍പ്പന നടത്താന്‍ തയാറെടുക്കുകയാണ്. 200 മില്യണ്‍ ഡേളറിനാണ് വില്‍പ്പന.ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് അവസാന ആല്‍ബം. 5-ാം വയസില്‍ പാട്ടുപാടി ബിലീബേഴ്‌സിന്റെ ഹൃദയത്തിലേയ്ക്ക് കുടിയേറിയ പോപ് താരം 29-ാം വയസിലാണ് സംഗീതലോകത്തോട് വിടപറയാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി വെളിപ്പെടുത്തി ബീബര്‍ രംഗത്ത് വന്നത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. തന്റെ ആരോഗ്യത്തിലും ഹെയ്‌ലി ബാള്‍ഡ്വിനുമായുള്ള വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗായകന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി കൈയ്യിലുള്ള പണവുമായി ഭാര്യ ഹെയ്ലിക്കൊപ്പം സുഖമായി ജീവിക്കാനാണ് ജസ്റ്റിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.