yt cover 55

ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ നിര്‍ത്തിവച്ചു.

പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന്റെ നിരാശയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നതെന്നു മോദി പറഞ്ഞു.

ലോക്സഭയില്‍ ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു കരിങ്കൊടി എറിഞ്ഞു. ഡയസിലേക്കു കയറിക്കൊണ്ടാണ് കരിങ്കൊടി എറിഞ്ഞത്. ഇദ്ദേഹത്തിനൊപ്പം ഹൈബി ഈഡന്‍, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരും പ്രതിഷേധിച്ചു.

*മാര്‍ച്ച് 31 മുതല്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്‌സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേഡ് തീവ്രവാദമെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ സ്വപ്നയുടെ ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ടു കേസുകള്‍ എടുക്കാമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

നിലക്കലിന് അടുത്ത് ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ബസില്‍ 62 യാത്രക്കാരുണ്ട്. തമിഴ്നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ചു. 8.15 ശതമാനമാണു പലിശ നിരക്ക്.

മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ടു ദിവസത്ത പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 30 നു നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. എഐസിസി അധ്യക്ഷനായ ശേഷം ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഏപ്രില്‍ ഒന്നിനാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കുള്ള പ്രവേശന ജാലകമായാണ് ഈ പരിപാടിയെ ഇരുകൂട്ടരും കാണുന്നത്.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനിലയുണ്ട്. ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തുഞെരിച്ച് കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാര വികേന്ദ്രീകരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നഭേഷി കമ്മീഷണര്‍ പഞ്ചാപകേശനെ ചേമ്പറില്‍ കയറി കൈയേറ്റത്തിനു ശ്രമിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരരെ കേസ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ശ്രീലാല്‍, ഡോ, ബിജി വി എന്നിവര്‍ക്കെതിരെയാണു മ്യൂസിയം പൊലീസ് കേസെടുത്തത്. ഡോ. ബിജിയെ ഭിന്നശേഷി കമ്മീഷന്‍ ബോര്‍ഡില്‍നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് അതിക്രം നടത്തിയതെന്നാണ് എഫ്ഐആറില്‍ കുറ്റപ്പെടുത്തുന്നത്.

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് പ്രിവന്റിവ് ഓഫിസര്‍മാര്‍ക്കും സസ്പെന്‍ഷന്‍. രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാരെയും ഒരു വനിത സിവില്‍ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയക്കും. ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്കു മടങ്ങി. ഇവരുടെ മാതാപിതാക്കള്‍ ഇന്നലെ ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു.

തിരുവനന്തപുരം നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും നാട്ടുകാരും. പതിനെട്ട് വര്‍ഷം കൊണ്ട് 180 കെട്ടിടങ്ങളാണ് ഈ ആന തകര്‍ത്തത്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പില്‍ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിതെന്നാണു റിപ്പോര്‍ട്ട്.

എറണാകുളം ഇടമലയാര്‍ യുപി സ്‌കൂളില്‍ കാട്ടാന ആക്രമണം. വാട്ടര്‍ ടാങ്കും ജനലുകളും തകര്‍ത്തു. ശുചിമുറികള്‍ക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. പച്ചക്കറിത്തോട്ടം നശിപ്പിച്ചു.

ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കണമെന്ന് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു സംസാരിക്കുകയായിരുന്നു രഞ്ജിത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. ബിജെപി വിട്ട അദ്ദേഹം സ്ഥാപിച്ച കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പുതിയ പാര്‍ട്ടി 20 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ഫുട്‌ബോളായിരിക്കും ചിഹ്നം.

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. അമൃത് പാല്‍ സിംഗ് വിഷയവും സിക്ക് പ്രതിഷേധ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതു തടയാനാണു നടപടിയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് പട്ടേലിന് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി. 2017 മേയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് ശിക്ഷ. 99 രൂപ പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവുശിക്ഷ അനുഭവിക്കണം.

രാഹുല്‍ അമ്മക്കൊപ്പമോ തനിക്കൊപ്പമോ താമസിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭോജ്പുരി നടി ആകാന്‍ഷ ദുബൈയുടെ ദുരൂഹ മരണത്തില്‍ ഭോജ്പുരി ഗായകന്‍ സമര്‍സിങ്, സഹോദരന്‍ സഞ്ജയ് സിങ് എന്നിവര്‍ക്കെതിരെ കേസ്. ആകാന്‍ഷയുടെ അമ്മയുടെ പരാതിയിലാണ് യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫിലിപ്പീന്‍സില്‍ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. 19 വര്‍ഷമായി മനിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സുഖ് വിന്ദര്‍സിംഗ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസില്‍ തടവു ശിക്ഷയ്ക്കു വിധിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സമ്മേളത്തില്‍ പ്രസംഗിക്കാനാണു രാഹുല്‍ കോലാറിലേക്കു പോകുന്നത്.

ഒരാള്‍ക്കെതിരായ പരാമര്‍ശമല്ല, ഒരു സമുദായത്തിനെതിരായ പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഒമ്പതുകാരന്‍ മരിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിലേക്കു കയറുന്നതിനു മുമ്പ് വാതിലടഞ്ഞതിനാല്‍ കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍ അകപ്പെട്ട് മരിക്കുകയായിരുന്നു.

ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ നിയമ ഭേദഗതി നെതന്യാഹു സര്‍ക്കാര്‍ മരവിപ്പിച്ചു. ആഭ്യന്തര യുദ്ധം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോള്‍ അത് വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായിരുന്ന ആലിബാബ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ചൈനയിലേക്ക് മടങ്ങി. ആലിബാബയുടെ പ്രവര്‍ത്തനങ്ങളെ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായത്.

ബുദ്ധമത വിശ്വാസികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ – മംഗോളിയന്‍ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുന്‍ മംഗോളിയന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ ഇ-വിപണി മൂല്യം (ഇ-കൊമേഴ്‌സ്) 2026ഓടെ 15,000 കോടി ഡോളറില്‍ (ഏകദേശം 12.30 ലക്ഷം കോടി രൂപ) എത്തുമെന്ന് എഫ്.ഐ.എസ് 2023 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ മൂല്യം 8300 കോടി ഡോളറാണ് (6.80 ലക്ഷം കോടി രൂപ). അതിവേഗ ഇന്റര്‍നെറ്റ്, സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, വൈവിദ്ധ്യങ്ങളായ ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ എന്നിവയുടെ വ്യാപനമാണ് ഈ നേട്ടത്തിലേക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.പി.ഐ വ്യാപകമായതോടെ ഇന്ത്യയില്‍ കടകളില്‍ കറന്‍സി ഇടപാട് 2019ലെ 71 ശതമാനത്തില്‍ നിന്ന് 2022ല്‍ 27 ശതമാനമായി കുറഞ്ഞെന്ന് എഫ്.ഐ.എസ് വ്യക്തമാക്കിയിരുന്നു. ഇ-കൊമേഴ്‌സിലെ ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞവര്‍ഷം 53 ശതമാനം വര്‍ധിച്ച് 98,400 കോടി രൂപയായി. യു.പി.ഐ ഇടപാടുകല്‍ 2020 മാര്‍ച്ച് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഉയര്‍ന്നത് 427 ശതമാനമാണ്. ഇടപാടുകളുടെ എണ്ണം 2020 ഡിസംബറിലെ 220 കോടിയില്‍ നിന്ന് 2022 ഡിസംബറില്‍ 780 കോടിയായി. 2023 ജനുവരി പ്രകാരം രാജ്യത്ത് 385 ബാങ്കുകള്‍ യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്

ശബ്ദ സന്ദേശം (വോയിസ് മെസേജ്) അയയ്ക്കുന്നത് പോലെ വാട്ട്‌സ്ആപ്പിലൂടെ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയയ്ക്കാം. 60 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാകും വീഡിയോ സന്ദേശത്തിനുണ്ടാവുക. നിലവില്‍ ശബ്ദ സന്ദേശം അയയ്ക്കുന്നത് പോലെ, ക്യാമറ ബട്ടണ്‍ അമര്‍ത്തി വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കാം. ആപ്പിളിന്റെ ഐ.ഒ.എസിലെ ബീറ്റാ പതിപ്പില്‍ ഇത് സംബന്ധിച്ച പരീക്ഷണം വാട്ട്‌സ്ആപ്പ് നടത്തുകയാണെന്നാണ് സൂചനകള്‍. നിലവില്‍ വാട്ട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ (വോയിസ്, ടെക്സ്റ്റ്) പോലെ വീഡിയോ സന്ദേശവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, തികച്ചും സ്വകാര്യം! അയയ്ക്കുന്ന ആള്‍ക്കും സന്ദേശം ലഭിക്കുന്ന ആള്‍ക്കും മാത്രമേ കാണാനാകൂ. വാട്ട്‌സ്ആപ്പിന് പോലും കാണാനാവില്ല. വീഡിയോ സേവ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് എടുക്കാം.

ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകള്‍ നനയിക്കുകയാണ്. അതിഹൃദ്യമായ നാടന്‍പാട്ടാണ് നടന്റെ സ്വരത്തില്‍ അവസാനമായി പുറത്തുവന്നത്. ഇന്നസന്റിനൊപ്പം ശ്രീവത്സന്‍, ഭരത് സജിത്കുമാര്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഗോകുല്‍ മംഗലത്ത് വരികള്‍ കുറിച്ച ഗാനമാണിത്. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും ഗോകുല്‍ തന്നെ. പ്രശാന്ത് ശങ്കര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. തികഞ്ഞ ഊര്‍ജത്തോടും പ്രസരിപ്പാര്‍ന്ന മുഖത്തോടും കൂടെ ഗാനമാലപിക്കുന്ന ഇന്നസന്റിനെയാണ് വിഡിയോയില്‍ കാണാനാകുക. 2021ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോള്‍ ആരാധകഹൃദയങ്ങളെ കരയിപ്പിക്കുകയാണ്. പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു പ്രിയനടന്‍ ഇന്നസന്റിന്. താന്‍ ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാല്‍ എന്തായാലും പാടുമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നടന്‍ പലതവണ പൊതുവേദിയില്‍ വച്ചു തുറന്നു പറഞ്ഞിട്ടുമുണ്ട്.

തെന്നിന്ത്യയില്‍ തൊട്ടതില്‍ മിക്കതും പൊന്നാക്കിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്റെ അടുത്ത ചിത്രം തെലുങ്കിലാണ്. രാം ചരണ്‍ നായകനാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഗെയിം ചേഞ്ചര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ഷങ്കറിന്റേതായി പുറത്തെത്താനുള്ള മറ്റൊരു ചിത്രം.

പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ സൂപ്പര്‍ബൈക്കായ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 31.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മാന്‍ഹട്ടന്‍ മെറ്റാലിക് ബ്ലാക്ക്, ഓപ്ഷന്‍ 719 മിനറല്‍ വൈറ്റ് മെറ്റാലിക്, ഓപ്ഷന്‍ 719 ഗ്യാലക്‌സി ഡസ്റ്റ് മെറ്റാലിക്/ടൈറ്റന്‍ സില്‍വര്‍ 2 മെറ്റാലിക് നിറഭേദങ്ങളില്‍ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ലഭിക്കും. എയര്‍/ഓയില്‍-കൂളായ, രണ്ട് സിലിണ്ടര്‍ ഫ്‌ളാറ്റ് ട്വിന്‍-എന്‍ജിനാണ് ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റലിന്റെ ഹൃദയം. ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എന്‍ജിനാണിത്. 91 എച്ച്.പി കരുത്തുള്ള 1802 സി.സി എന്‍ജിനാണിത്. പരമാവധി ടോര്‍ക്ക് 150 എന്‍.എം. ഗിയറുകള്‍ ആറ്.റെയിന്‍, റോക്ക്, റോള്‍ എന്നീ റൈഡിംഗ് മോഡുകളുമുണ്ട്. മഴക്കാലത്തും തെന്നലുള്ള റോഡുകളിലും സുരക്ഷിത റൈഡിംഗ് സാദ്ധ്യമാക്കുന്നതാണ് റെയിന്‍ മോഡ്. മറ്റ് നിരത്തുകള്‍ക്ക് അനുയോജ്യമാണ് റോള്‍ മോഡ്. റോക്ക് മോഡ് സാഹസിക റൈഡിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. എ.ബി.എസ്., ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

ഫുട്‌ബോള്‍ വെറും കളിയല്ല, കാവ്യാത്മകമായ ഒന്നാണ്. കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാനാവുന്ന, സൃഷ്ടിവൈഭവമുള്ള ഗംഭീര കണ്‍സര്‍ട്ട്…’ ഇത് കളിയല്ല, നല്ല ഒമ്പതാം നമ്പര്‍ കവിത. നല്ല കളി നല്ല കവിതയുമാണ്. കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ കളിയെഴുത്തുകളുടെയും ഓര്‍മ്മകളുടെയും പുസ്തകം. ‘പന്തും പാട്ടും പറച്ചിലും’. ബി.കെ ഹരിനാരായണ്‍. മാതൃഭൂമി ബുക്സ്. വില 192 രൂപ.

കോവിഡ് ബാധിതരുടെ ജനിതക ഘടനയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്താന്‍ കൊറോണ വൈറസിന് സാധിച്ചേക്കാമെന്ന് പുതിയ പഠനം. ഇതാകാം പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ക്കും ദീര്‍ഘകാല കോവിഡിലേക്കുമെല്ലാം നയിക്കുന്നതെന്നും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ ഗവേഷണം പറയുന്നു. ക്രൊമാറ്റിന്‍ എന്ന ഘടനയിലാണ് കോശങ്ങളിലെ ജനിതക സാമഗ്രികള്‍ ശേഖരിച്ച് വയ്ക്കുന്നത്. കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട ചില വൈറസുകള്‍ ക്രൊമാറ്റിനെ ഹൈജാക്ക് ചെയ്യുകയോ അതില്‍ മാറ്റം വരുത്തുകയോ ചെയ്യുക വഴി കോശങ്ങള്‍ക്കുള്ളില്‍ വൈറസ് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് അണുബാധയ്ക്ക് ശേഷം ഒരു സാധാരണ കോശത്തിലെ ക്രൊമാറ്റിന്‍ രൂപഘടനയില്‍ ചില വ്യതിയാനങ്ങള്‍ കാണാനായി. ഈ വ്യതിയാനം ചില പ്രധാനപ്പെട്ട ജീനുകളില്‍ മാറ്റത്തിന് കാരണമാകും. ഇന്റര്‍ലൂക്കിന്‍-6 പോലുള്ള ഇന്‍ഫ്ളമേഷന്‍ ജീനില്‍ വരുന്ന മാറ്റം കടുത്ത കോവിഡ് അണുബാധയുള്ളവരില്‍ സൈറ്റോകീന്‍ അതിപ്രസരത്തിന് കാരണമാകും. രക്തത്തിലേക്ക് ശരീരം അമിതമായ തോതില്‍ സൈറ്റോകീനുകളെ അഴിച്ചുവിടുന്ന കടുത്ത പ്രതിരോധ പ്രതികരണത്തെയാണ് സൈറ്റോകീന്‍ പ്രവാഹമെന്ന് പറയുന്നത്. ഇത് പല ആന്തരികാവയവങ്ങളെയും അപകടപ്പെടുത്താം. ജീനുകളിലും ഫീനോടൈപ്പുകളിലും ദീര്‍ഘകാല മാറ്റങ്ങള്‍ക്കും അണുബാധ വഴിവയ്ക്കാം. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളുമായെല്ലാം ഈ ജനിതക ഘടനയിലെ മാറ്റങ്ങള്‍ക്ക് ബന്ധമുണ്ടാകാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.23, പൗണ്ട് – 101.21, യൂറോ – 88.98, സ്വിസ് ഫ്രാങ്ക് – 89.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.90, ബഹറിന്‍ ദിനാര്‍ – 218.10, കുവൈത്ത് ദിനാര്‍ -268.40, ഒമാനി റിയാല്‍ – 213.56, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.39, ഖത്തര്‍ റിയാല്‍ – 22.58, കനേഡിയന്‍ ഡോളര്‍ – 60.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *