ബഹുവിധമായ ധര്‍മസങ്കടങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന് അവയുടെ ലഘൂകരണംവഴി സ്ഥായിയായ ശാന്തി കണ്ടെത്താന്‍ സഹായിക്കുന്ന സുനിശ്ചിതമായ മാര്‍ഗമാണ് ക്ഷേത്രാരാധന എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 40 ക്ഷേത്രങ്ങളുടെ പ്രാധാന്യവും അതിന്റെ ഐതിഹ്യങ്ങളെക്കുറിച്ചും അവിടെ എത്തേണ്ട വഴികളെ സംബന്ധിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പുസ്തകം രചിക്കുവാന്‍ ശരശ്ചന്ദ്രദാസ് വളരെയധികം യാത്രകള്‍ ചെയ്യുകയും പല ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാകും. ‘കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകള്‍’. ശരശ്ചന്ദ്രദാസ്. എച്ച് & സി ബുക്സ്. വില : 290 രൂപ.