സ്ത്രീജീവിതത്തിലെ സങ്കടങ്ങള്‍ക്കുമേല്‍ പടര്‍ന്നുവളര്‍ന്ന അമരവള്ളിപോലെ, കോക്കാഞ്ചിറയുടെയും കുരിയച്ചിറയുടെയും ചരിത്രവും ജനജീവിതവും ആവിഷ്കരിച്ച കൃതികളില്‍ തുടങ്ങി, വികസനത്തില്‍ ഇരകളാക്കപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ദുരിതങ്ങളുടെയും അതിജീവനത്തിന്റെയും ചിത്രീകരണങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെയും ആക്ടിവിസ്റ്റിന്റെയും ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം. ‘സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍’. കെ.വി സുമംഗല. മാതൃഭൂമി ബുക്സ്. വില 312 രൂപ.