ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കു കൂടി നീട്ടി.2024 മാർച്ച് 31 വരെയാണു ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയ പരിധി. നേരത്ത നൽകിയ സമയ പരിധി ഈ വർഷം ഏപ്രിൽ ഒന്നു വരെയായിരുന്നു.വോട്ടർപട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
