ദില്ലി ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെജ്രിവാൾ കത്തെഴുതി. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബജറ്റ് തടയുന്ന നീക്കമെന്നും ദില്ലി ജനതയോട് നിങ്ങൾക്കെന്താണ് ഇത്ര ദേഷ്യമെന്നും കെജ്രിവാൾ കത്തിലൂടെ ചോദിച്ചു. ഇന്ന് അവതരിപ്പിക്കേണ്ട ദില്ലി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെജ്രിവാളിന്റെ നീക്കം. ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതൽ സർക്കാർ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. ലെഫ്നന്റ് ഗവർണർ വികെ സക്സേന ചൂണ്ടിക്കാട്ടിയ വിഷയത്തിനുശേഷം ബജറ്റ് കേന്ദ്രത്തിന് വീണ്ടും അയക്കാൻ ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരസ്യങ്ങൾക്കും മറ്റും നീക്കിവെച്ച വലിയ തുകയും അടിസ്ഥാന സൗകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നീക്കിവെച്ച താരതമ്യേനയുള്ള ചെറിയ തുകയും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം.
ദില്ലി ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കെജ്രിവാൾ
