ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ് ജെസിഡബ്ല്യു സ്വന്തമാക്കിയ യുവ നടന് അര്ജുന് അശോകന്. കൂപ്പര്‍ എസിന്റെ പ്രത്യേക പതിപ്പാണ് ജോണ്‍ കൂപ്പര്‍ വര്‍ക്സ് എന്ന ജെസിഡബ്ല്യു. നേരത്തെ ഫോക്സ്വാഗന് വെര്‍ട്യൂസ് അര്ജുന് അശോകന് വാങ്ങിയിരുന്നു, അതിന് പിന്നാലെയാണ് മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. കൂപ്പര്‍ എസിനെ കൂടുതല്‍ സ്പോര്‍ട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് പുറത്തിറക്കുന്നത്. കൂപ്പര്‍ എസിന്റെ അടിസ്ഥാന ഏകദേശം വില 42 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ക്രോമിയം ഇന്‍സേര്‍ട്ടുകളുള്ള ഹെക്സഗണ്‍ റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഗ്രില്ലില്‍ ജെസിഡബ്ല്യു ബാഡ്ജിങ് എന്നിവയുണ്ട്. ബ്ലാക്ക് നിറത്തിലുള്ള സ്പോര്‍ട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു എഡിഷനില്‍. 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഈ എന്ജിന് നല്‍കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. വേഗം നൂറു കടക്കാന്‍ വെറും 6.1 സെക്കന്‍ഡ് മാത്രം മതി.